Posts

കൂടിക്കാഴ്ച

21/11/2020 ഇന്ന് വൈകിട്ട് 2.45 ന് അപ്രതീക്ഷിതമായൊരു വാർത്ത വന്നു. എബിനാണ് വിളിച്ചറിയിച്ചത്. സ്റ്റെഫിയുടെ അമ്മ മരിച്ചൂന്ന്. ഉച്ചയ്ക്ക് പാസ്റ്ററൽ കൗൺസിൽ ഗ്രൂപ്പിൽ സീനാമോൾ (അതിരൂപത ഡെപ്യൂട്ടി പ്രസിഡൻ്റ്) ഒരു ഓഡിയോ ഇട്ടിരുന്നു. സഹായം ആവശ്യമുണ്ട് എന്ന് പറഞ്ഞിരുന്നു. അടക്കം നാളെ വൈകിട്ടാണ്. 22/11/2020

28 കെട്ട്

 ഇന്ന് Jichan ൻ്റെ കൂടെ പണി സൈറ്റിലായിരുന്നു. ഫൗണ്ടേഷനുമുകളിൽ ബെൽറ്റ് വാർപ്പ്. 5 ന് വീട്ടീന്നിറങ്ങി. 6.40 ന് അവൻ്റെ വീട്ടിലെത്തി. 6 ന് പണി തുടങ്ങുമെന്ന് അവൻ പറഞ്ഞിരുന്നു. അങ്ങോട്ടുള്ള വഴി ചോദിച്ച് വിളിച്ചപ്പൊ അവൻ എണീറ്റിട്ടില്ലായിരുന്നു. അതുകൊണ്ട് നേരേ വീട്ടിലേക്ക് ചെന്നു. ശേഷം അവനുമായി സൈറ്റിലേക്ക്. വാർക്കാനായി മെയിൻ മേശരിയും 9 സഹായികളും. ഇവിടുത്തെപ്പോലെ അവിടെ ലോഡിംഗ് തൊഴിലാളികളല്ല വാർക്കുന്നത്. പണിക്കാർ തന്നെയാണ്. ഞങ്ങൾ ചെല്ലുമ്പോൾ പണി തുടങ്ങിയിരുന്നു. അങ്ങോട്ട് അവൻ്റെ വണ്ടിയിൽ പോയെങ്കിലും പെട്രോൾ തീർന്നതിനാൽ പിന്നെ എൻ്റെ വണ്ടിയെടുത്തു. രാവിലത്തെ പാല് കൊടുക്കാൻ സൊസൈറ്റിയിൽ പോയി. 9 ന് പണിക്കാർക്ക് ഏത്തയ്ക്ക പുഴുങ്ങിയതും ചായയും കൊടുത്തശേഷം ഞങ്ങൾ പാല് കൊടുക്കാൻ പോയി, അവർക്കുള്ള പൊറോട്ട വാങ്ങാൻ പോയി, കുടിക്കാനുള്ള വെള്ളമെടുക്കാൻ പോയി......  അങ്ങനെ സൈറ്റിൽ നിക്കുമ്പോ അലി വിളിച്ചിട്ട് റിസൾട്ട് വന്നൂന്ന് പറഞ്ഞു. ഉടനെ കേറി നോക്കി. Final result 8.33 B, അവന് 8.47 B. അവന് എന്നെക്കാൾ കൂടുതൽ മാർക്കും K TET ഉം കിട്ടി. കുരിപ്പിന് A+ ഉണ്ട്. ഇവിടേം കുറ...

നെല്ലെടുപ്പ്

30/10/2020 വെള്ളി ഇതാദ്യമായാണ് കൊയ്ത്തുകഴിഞ്ഞ ശേഷം നെല്ലെടുക്കുന്നത്. നെല്ലെടുക്കുന്നത് സംബന്ധിച്ച് സർക്കാരുമായി ചർച്ച നടത്തിയിരുന്നു. ഇന്നലെ മുതൽ നെല്ലെടുപ്പ് തുടങ്ങി. 22 ന് കൊയ്ത്ത് തുടങ്ങിയതാണ്. ഇന്നലെയാണ് നെല്ലെടുക്കാൻ തുടങ്ങിയത്. കണ്ടത്തിൽ കിടന്ന നെല്ലാണ് ഇന്നലെ എടുത്തത്. ചെറുപുരയ്ക്കക്കാരുടെ. ഇത്രയും ദിവസം കിടന്നതും ഒരു ദിവസം നല്ലൊരു മഴ പെയ്തതുമാകും പൊലിയുടെ അടി നനഞ്ഞിരുന്നു. കിളിർക്കാനും തുടങ്ങി. അതുകൊണ്ട് വെയിലുറച്ചപ്പോ പൊലി വാരി മറിച്ചു.അമ്മിണി ചേച്ചീടെമോൻ ജിതിനേം വിളിച്ചിരുന്നു. ഉച്ചയ്ക്ക് മുമ്പായി വാരി മറിച്ചു. നനഞ്ഞ നെല്ല് ഉണക്കി. വൈകുന്നേരം മൂടി. ഇന്ന് നെല്ല് കൊടുത്തു. റാണി മില്ലുകാരാണ് നെല്ലെടുത്തത്. 18. 73 ക്വിൻ്റൽ ഉണ്ട്. പൊലിയുണ്ട് പക്ഷേ, തൂക്കമില്ല.

കൊയ്ത്ത്

 വീടുപണിയാൻ പൈസയ്ക്കു വേണ്ടി അക്കരത്തെ അച്ഛന് (അളിയൻ) നിലം ഒറ്റുകൊടുത്തിട്ട് ഇതാദ്യമാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ കൃഷി കഴിഞ്ഞ് നിലം ഒഴിപ്പിച്ചെടുത്തു. 12.05 ന് ഇറങ്ങി. 1. 20ന് തീർന്നു. 4 കുത്തിനുണ്ടായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു എന്നതിനാൽ കണ്ടത്തിൽ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും നല്ല മഴയുണ്ടായിരുന്നു. പലയിടത്തും പുതഞ്ഞു എങ്കിലും എങ്ങും താന്നില്ല. അപ്പാപ്പീടെ കണ്ടത്തിൽ കുത്തി. അപ്പാപ്പിടെ കണ്ടത്തിൽ ഇത്തവണ താന്നു. ഒരൊന്നൊന്നര താഴ്ചയായിരുന്നു. ഊണു കഴിഞ്ഞ് ഉണ്ടായിരുന്ന ചാക്കിലെല്ലാം നെല്ല് വാരി നിറച്ചു. വാവച്ചി പെരപ്പച്ചനും ചാക്കും പടുതയും കൊണ്ടുവന്നു. അമ്മിണി ചേച്ചിയെ വിളിച്ചിരുന്നു. വാരാൻ ജിതിനെ വിട്ടു. കുറച്ച് ചാക്കിലും ബാക്കി വാരി കരയ്ക്കും ഇട്ടു. നാളെ രാവിലെ റോഡിലിറക്കണം.

ഡേറ്റാ ബാങ്കിലെ വിവരങ്ങൾ

17/07/2021 ഇന്ന് വില്ലേജിൽ നിന്ന് വന്നിരുന്നു. ഫോം 5ന്റെ വച്ച് അളക്കാൻ. വിജയൻ സാറും മറ്റൊരു സാറുമായിരുന്നു. അപേക്ഷയിൽ ഉള്ള സ്ഥലത്തിന്റെ സ്കെച്ച് പ്രകാരം ഇപ്പോൾ വീട് നിൽക്കുന്ന ഭാഗം സർവേ നമ്പരിൽ ഇല്ല. നിലത്തിന് മാത്രേ അതുള്ളൂ. അതായത് 158/3 എന്ന രണ്ട് കരമടച്ച രസീതുണ്ട്. ഒന്നിൽ നിലമായും മറ്റൊന്ന് പുരയിടമായുമാണ്. 158/2 ആണ് വരേണ്ടത്. ഇതിലാണ് വീടുനിൽക്കുന്നത്. സ്കെച്ചിൽ 158/2 ഉണ്ട്. അങ്ങനെയൊരു കരമടച്ച രസീതില്ലാത്തതിനാൽ ഇവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലത്രെ. അതിന് ഇനി താലൂക്കിൽ അതിർത്തി നിർണയത്തിന് അപേക്ഷ കൊടുക്കണം. അവരു വന്ന് അളന്ന് തിരിച്ച് എഴുതി തരണം. എന്നാലേ ശരിയാകൂ. ഇനി അതിനായി ഓടണം.  മിനിഞ്ഞാന്ന്, അതായത് Oct 20 ന് തൊമ്മിച്ചൻ സാറുമായി RDO ഓഫീസിൽ പോയിരുന്നു. ഫോം 5, ഫോം 6 എന്നിവ പരിപ്പിച്ച് കൊടുക്കാൻ പോയതാണ്. പളളീടെ സ്ഥലം പുരയിടമാക്കുന്നതിന്. അതിനു മുമ്പ് വില്ലേജ് ഓഫീസിൽ പോയി. പള്ളീടെ സ്ഥലത്തിൻ്റെ കരമടച്ച രസീത് ഇല്ലായിരുന്നു.അത് വാങ്ങണമായിരുന്നു. ശരിക്കും 2009 മുതൽ പള്ളീടെ സ്ഥലത്തിന് കരമടയ്ക്കുന്നില്ലായിരുന്നു. 2833 രൂപയായി ഇതുവരെയുള്ളത് അടച്ചപ്പൊ, 2009 മുതൽ 2021 വരെ.(സർവേ നമ്പർ 201/5 ) ...

അനാരോഗ്യം ആരോഗ്യത്തിന് ഹാനികരം

 Oct 8...  അണ്ണാച്ചീടെ പിറന്നാളായിരുന്നു. രാവിലെ Msg ഇട്ടു. രാത്രീ അവർ വീഡിയോ കോളിൽ വന്നിരുന്നു. IPL കണ്ടശേഷം കുറെ നേരം കൂടെ online ഉണ്ടായിരുന്നു. എനിക്ക് എടുക്കാൻ തോന്നിയില്ല. കുറച്ചു നാളായി ഇങ്ങനെയാണ്. ആരുവിളിച്ചിട്ടും എടുക്കുന്നില്ല. എന്തോ ഒരു മടുപ്പ്. Juna വിളിച്ചാ മാത്രം എടുക്കുന്നുണ്ട്. തല്ക്കാലം അതുമതി. ഇന്ന് മറ്റൊരു വാർത്തയറിഞ്ഞു. Sr അമ്മായിക്ക് ക്യാൻസറാണ്. ഇന്ന് വിളിച്ചിരുന്നു. അപ്പൊ പറഞ്ഞതാണ്.പ്രൊവിൻഷ്യാളമ്മെ വിളിച്ച് നാളെ കാണാൻ വരാന്നു പറഞ്ഞു. ഇതറിഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞിട്ടില്ല. രാവിലെ 10 ന് ചെല്ലാനാണ് പറഞ്ഞത്. രാത്രി വിളിച്ചിട്ട് പറഞ്ഞു 9 ന് വരണം ന്ന്.