വീടുപണിയാൻ പൈസയ്ക്കു വേണ്ടി അക്കരത്തെ അച്ഛന് (അളിയൻ) നിലം ഒറ്റുകൊടുത്തിട്ട് ഇതാദ്യമാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ കൃഷി കഴിഞ്ഞ് നിലം ഒഴിപ്പിച്ചെടുത്തു. 12.05 ന് ഇറങ്ങി. 1. 20ന് തീർന്നു. 4 കുത്തിനുണ്ടായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു എന്നതിനാൽ കണ്ടത്തിൽ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും നല്ല മഴയുണ്ടായിരുന്നു. പലയിടത്തും പുതഞ്ഞു എങ്കിലും എങ്ങും താന്നില്ല. അപ്പാപ്പീടെ കണ്ടത്തിൽ കുത്തി. അപ്പാപ്പിടെ കണ്ടത്തിൽ ഇത്തവണ താന്നു. ഒരൊന്നൊന്നര താഴ്ചയായിരുന്നു. ഊണു കഴിഞ്ഞ് ഉണ്ടായിരുന്ന ചാക്കിലെല്ലാം നെല്ല് വാരി നിറച്ചു. വാവച്ചി പെരപ്പച്ചനും ചാക്കും പടുതയും കൊണ്ടുവന്നു. അമ്മിണി ചേച്ചിയെ വിളിച്ചിരുന്നു. വാരാൻ ജിതിനെ വിട്ടു. കുറച്ച് ചാക്കിലും ബാക്കി വാരി കരയ്ക്കും ഇട്ടു. നാളെ രാവിലെ റോഡിലിറക്കണം.
21/11/2020 ഇന്ന് വൈകിട്ട് 2.45 ന് അപ്രതീക്ഷിതമായൊരു വാർത്ത വന്നു. എബിനാണ് വിളിച്ചറിയിച്ചത്. സ്റ്റെഫിയുടെ അമ്മ മരിച്ചൂന്ന്. ഉച്ചയ്ക്ക് പാസ്റ്ററൽ കൗൺസിൽ ഗ്രൂപ്പിൽ സീനാമോൾ (അതിരൂപത ഡെപ്യൂട്ടി പ്രസിഡൻ്റ്) ഒരു ഓഡിയോ ഇട്ടിരുന്നു. സഹായം ആവശ്യമുണ്ട് എന്ന് പറഞ്ഞിരുന്നു. അടക്കം നാളെ വൈകിട്ടാണ്. 22/11/2020
Oct 8... അണ്ണാച്ചീടെ പിറന്നാളായിരുന്നു. രാവിലെ Msg ഇട്ടു. രാത്രീ അവർ വീഡിയോ കോളിൽ വന്നിരുന്നു. IPL കണ്ടശേഷം കുറെ നേരം കൂടെ online ഉണ്ടായിരുന്നു. എനിക്ക് എടുക്കാൻ തോന്നിയില്ല. കുറച്ചു നാളായി ഇങ്ങനെയാണ്. ആരുവിളിച്ചിട്ടും എടുക്കുന്നില്ല. എന്തോ ഒരു മടുപ്പ്. Juna വിളിച്ചാ മാത്രം എടുക്കുന്നുണ്ട്. തല്ക്കാലം അതുമതി. ഇന്ന് മറ്റൊരു വാർത്തയറിഞ്ഞു. Sr അമ്മായിക്ക് ക്യാൻസറാണ്. ഇന്ന് വിളിച്ചിരുന്നു. അപ്പൊ പറഞ്ഞതാണ്.പ്രൊവിൻഷ്യാളമ്മെ വിളിച്ച് നാളെ കാണാൻ വരാന്നു പറഞ്ഞു. ഇതറിഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞിട്ടില്ല. രാവിലെ 10 ന് ചെല്ലാനാണ് പറഞ്ഞത്. രാത്രി വിളിച്ചിട്ട് പറഞ്ഞു 9 ന് വരണം ന്ന്.
Comments
Post a Comment