സ്വയംവരം
ഇന്ന് ഞായറാഴ്ചയായിരുന്നു. വൈകിട്ട് പാരീഷ് കൗൺസിൽ ഉണ്ടായിരുന്നു. 3. 30 ന് കുർബാനയോടു കൂടി.
രാവിലെ 10 മുതൽ ക്ലീനിംഗ് ഉണ്ടായിരുന്നു. ലോക്ഡൗൺ പ്രമാണിച്ച് അടച്ചിട്ട് പൊതുകുർബാനയ്ക്കായി ഇപ്പൊഴാണ് തുറക്കുന്നത്.
എല്ലാം കഴിഞ്ഞ് വന്നപ്പൊ 6.30 ആയി. വന്ന് കാപ്പി കുടിച്ചിട്ട് സൺഡേ സ്കൂൾ ഗ്രൂപ്പിലേക്ക് ഇടാനുള്ള അനുദിന വചനപാരായണത്തിനുള്ള ഭാഗവും ചോദ്യവും തയ്യാറാക്കുമ്പോൾ അമ്മച്ചി കടന്നു വന്നിട്ട് ഒരു കാര്യം പറഞ്ഞു.
കല്യാണകാര്യാണ്. വാവച്ചി പേരപ്പൻ കൊണ്ടുവന്നതാണ്. കുഞ്ഞുമോൾ ആൻ്റീടെയോ മറ്റോ ബന്ധത്തിലെയാണ്. തകഴിയിലാണ് അവർ. ആള് ഡിഗ്രി കഴിഞ്ഞ് നിക്കുവാണ് എന്നു മാത്രമേ അറിയൂ.
ജോലിയില്ലല്ലൊന്ന് അച്ഛാച്ചൻ പറഞ്ഞപ്പൊ ഇതിനൊക്കെ ഒരു സമയമുണ്ട് അന്നേരം നടക്കും. ജോലീം നോക്കിയിരുന്നാ നടന്നില്ലെങ്കിലോ എന്ന രീതിയിൽ പേരപ്പച്ചനും അമ്മച്ചീം അച്ഛാച്ചനോട് പറഞ്ഞൂന്ന്.
എൻ്റെ തീരുമാനമെന്നാന്ന് പറയാൻ. എനിക്ക് ചിരിയാണ് വന്നത്. എന്തു പറയാനാ ല്ലേ....???
എനിക്കു വന്ന ആദ്യ ആലോചന.
Comments
Post a Comment