കൊയ്ത്ത്

 വീടുപണിയാൻ പൈസയ്ക്കു വേണ്ടി അക്കരത്തെ അച്ഛന് (അളിയൻ) നിലം ഒറ്റുകൊടുത്തിട്ട് ഇതാദ്യമാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ കൃഷി കഴിഞ്ഞ് നിലം ഒഴിപ്പിച്ചെടുത്തു.

12.05 ന് ഇറങ്ങി. 1. 20ന് തീർന്നു. 4 കുത്തിനുണ്ടായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു എന്നതിനാൽ കണ്ടത്തിൽ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും നല്ല മഴയുണ്ടായിരുന്നു. പലയിടത്തും പുതഞ്ഞു എങ്കിലും എങ്ങും താന്നില്ല. അപ്പാപ്പീടെ കണ്ടത്തിൽ കുത്തി. അപ്പാപ്പിടെ കണ്ടത്തിൽ ഇത്തവണ താന്നു. ഒരൊന്നൊന്നര താഴ്ചയായിരുന്നു.

ഊണു കഴിഞ്ഞ് ഉണ്ടായിരുന്ന ചാക്കിലെല്ലാം നെല്ല് വാരി നിറച്ചു. വാവച്ചി പെരപ്പച്ചനും ചാക്കും പടുതയും കൊണ്ടുവന്നു. അമ്മിണി ചേച്ചിയെ വിളിച്ചിരുന്നു. വാരാൻ ജിതിനെ വിട്ടു. കുറച്ച് ചാക്കിലും ബാക്കി വാരി കരയ്ക്കും ഇട്ടു. നാളെ രാവിലെ റോഡിലിറക്കണം.

Comments

Popular posts from this blog

കൂടിക്കാഴ്ച

അനാരോഗ്യം ആരോഗ്യത്തിന് ഹാനികരം