നെല്ലെടുപ്പ്

30/10/2020 വെള്ളി

ഇതാദ്യമായാണ് കൊയ്ത്തുകഴിഞ്ഞ ശേഷം നെല്ലെടുക്കുന്നത്. നെല്ലെടുക്കുന്നത് സംബന്ധിച്ച് സർക്കാരുമായി ചർച്ച നടത്തിയിരുന്നു.

ഇന്നലെ മുതൽ നെല്ലെടുപ്പ് തുടങ്ങി. 22 ന് കൊയ്ത്ത് തുടങ്ങിയതാണ്. ഇന്നലെയാണ് നെല്ലെടുക്കാൻ തുടങ്ങിയത്. കണ്ടത്തിൽ കിടന്ന നെല്ലാണ് ഇന്നലെ എടുത്തത്. ചെറുപുരയ്ക്കക്കാരുടെ.

ഇത്രയും ദിവസം കിടന്നതും ഒരു ദിവസം നല്ലൊരു മഴ പെയ്തതുമാകും പൊലിയുടെ അടി നനഞ്ഞിരുന്നു. കിളിർക്കാനും തുടങ്ങി. അതുകൊണ്ട് വെയിലുറച്ചപ്പോ പൊലി വാരി മറിച്ചു.അമ്മിണി ചേച്ചീടെമോൻ ജിതിനേം വിളിച്ചിരുന്നു. ഉച്ചയ്ക്ക് മുമ്പായി വാരി മറിച്ചു. നനഞ്ഞ നെല്ല് ഉണക്കി. വൈകുന്നേരം മൂടി.


ഇന്ന് നെല്ല് കൊടുത്തു. റാണി മില്ലുകാരാണ് നെല്ലെടുത്തത്. 18. 73 ക്വിൻ്റൽ ഉണ്ട്. പൊലിയുണ്ട് പക്ഷേ, തൂക്കമില്ല.

Comments

Popular posts from this blog

കൊയ്ത്ത്

കൂടിക്കാഴ്ച

അനാരോഗ്യം ആരോഗ്യത്തിന് ഹാനികരം