ഡേറ്റാ ബാങ്കിലെ വിവരങ്ങൾ
17/07/2021
ഇന്ന് വില്ലേജിൽ നിന്ന് വന്നിരുന്നു. ഫോം 5ന്റെ വച്ച് അളക്കാൻ. വിജയൻ സാറും മറ്റൊരു സാറുമായിരുന്നു. അപേക്ഷയിൽ ഉള്ള സ്ഥലത്തിന്റെ സ്കെച്ച് പ്രകാരം ഇപ്പോൾ വീട് നിൽക്കുന്ന ഭാഗം സർവേ നമ്പരിൽ ഇല്ല. നിലത്തിന് മാത്രേ അതുള്ളൂ. അതായത് 158/3 എന്ന രണ്ട് കരമടച്ച രസീതുണ്ട്. ഒന്നിൽ നിലമായും മറ്റൊന്ന് പുരയിടമായുമാണ്. 158/2 ആണ് വരേണ്ടത്. ഇതിലാണ് വീടുനിൽക്കുന്നത്. സ്കെച്ചിൽ 158/2 ഉണ്ട്. അങ്ങനെയൊരു കരമടച്ച രസീതില്ലാത്തതിനാൽ ഇവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലത്രെ. അതിന് ഇനി താലൂക്കിൽ അതിർത്തി നിർണയത്തിന് അപേക്ഷ കൊടുക്കണം. അവരു വന്ന് അളന്ന് തിരിച്ച് എഴുതി തരണം. എന്നാലേ ശരിയാകൂ. ഇനി അതിനായി ഓടണം.
മിനിഞ്ഞാന്ന്, അതായത് Oct 20 ന് തൊമ്മിച്ചൻ സാറുമായി RDO ഓഫീസിൽ പോയിരുന്നു. ഫോം 5, ഫോം 6 എന്നിവ പരിപ്പിച്ച് കൊടുക്കാൻ പോയതാണ്. പളളീടെ സ്ഥലം പുരയിടമാക്കുന്നതിന്. അതിനു മുമ്പ് വില്ലേജ് ഓഫീസിൽ പോയി. പള്ളീടെ സ്ഥലത്തിൻ്റെ കരമടച്ച രസീത് ഇല്ലായിരുന്നു.അത് വാങ്ങണമായിരുന്നു. ശരിക്കും 2009 മുതൽ പള്ളീടെ സ്ഥലത്തിന് കരമടയ്ക്കുന്നില്ലായിരുന്നു. 2833 രൂപയായി ഇതുവരെയുള്ളത് അടച്ചപ്പൊ, 2009 മുതൽ 2021 വരെ.(സർവേ നമ്പർ 201/5 )
ഇവിടുന്ന് വിളിച്ചില്ലെങ്കിൽ ദിവസം കഴിഞ്ഞ് വരണംന്ന് പറഞ്ഞാണ് വിട്ടത്. വെള്ളിയാഴ്ച പോകാമെന്ന് തീരുമാനിച്ചു.
Comments
Post a Comment