ഒരു വീടെക്സിക്യൂട്ടീവ്

ഇന്ന് എബിൻ്റെ വീട്ടിൽ എക്സിക്യൂട്ടീവ് ഉണ്ടായിരുന്നു. ഈ ഭരണസമിതിയിൽ വന്നിട്ട് ഓൺലൈനിൽ പലതവണ കൂടിയിട്ടുണ്ടെങ്കിലും നേരിട്ട് ഇതാദ്യമാണ്. മറ്റൊരു പ്രത്യേകത തോന്നിയത്, നാളെ മുതൽ കേരളത്തിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. പതിനായിരത്തിനടുത്താണ് കേസുകൾ. അതാണ് കാരണം.

3 ന് ആയിരുന്നു മീറ്റിംഗ്‌. റോബിനും (തെക്കേക്കര) അനുവും (കൊണ്ടാക്കൽ) നിമിഷയും (പടഹാരം) സജിയും (തെക്കേക്കര) ഉണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ച് വീട്ടിലേക്ക് പോയി. വീട്ടിലെത്തി സംസാരിച്ചിരിക്കുമ്പോൾ ജെറിനും (പൊങ്ങ) ജിസ്‌മോൾ ഉം(ചമ്പക്കുളം) അലൈയും (നസ്രത്ത്) വന്നു.

ഓൺലൈനായി നടത്തുന്ന കലോത്സവത്തെക്കുറിച്ച് ആലോചിക്കാനാണ് കൂടിയത്. മത്സരയിനങ്ങളും വിഷയവും തീയതിയും സമയവും ആരൊക്കെയാണ് അവ നടത്തേണ്ടത് എന്നും തീരുമാനിച്ചു. ഈ വർഷം ഗ്രൂപ്പ് മത്സരയിനങ്ങൾ ഒഴിവാക്കി -കൊറോണ മൂലം. ഈ ദിവസങ്ങളിൽത്തന്നെ ഓൺലൈനായി യുണിറ്റ് വിസിറ്റും നടത്താൻ തീരുമാനിച്ചു.

ശേഷം ഭക്ഷണം കഴിച്ചു. കപ്പയും കോഴിയും. നന്നായിരുന്നു. കപ്പ എല്ലാവരുടേയും പാത്രത്തിൽ വിളമ്പിക്കൊടുത്തു. എന്തോ അപ്പൊ അങ്ങനെ തോന്നി. കഴിക്കാൻ വിളിച്ചിട്ടും എല്ലാരും മാറി നിക്കുന്ന കണ്ടു. ചിലപ്പൊ അതായിരിക്കും. അതു കണ്ടിട്ട് എല്ലാരും വരാൻ.

സജിനേം അലൈനേം ആദ്യായി കാണുകയായിരുന്നു. എല്ലാരോടും സംസാരിച്ചു.

എല്ലാം നന്നായിരുന്നു. സമയം പോയതറിഞ്ഞില്ല. രസകരമായിരുന്നു. ശേഷം പോന്നു. കുറേനാൾ കൂടിയാണ് ഇങ്ങനെയൊന്ന് ഒത്തുകൂടിയത്. സന്തോഷമായിരുന്നു.

Comments

Popular posts from this blog

കൊയ്ത്ത്

കൂടിക്കാഴ്ച

അനാരോഗ്യം ആരോഗ്യത്തിന് ഹാനികരം