Posts

Showing posts from October, 2020

കൊയ്ത്ത്

 വീടുപണിയാൻ പൈസയ്ക്കു വേണ്ടി അക്കരത്തെ അച്ഛന് (അളിയൻ) നിലം ഒറ്റുകൊടുത്തിട്ട് ഇതാദ്യമാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ കൃഷി കഴിഞ്ഞ് നിലം ഒഴിപ്പിച്ചെടുത്തു. 12.05 ന് ഇറങ്ങി. 1. 20ന് തീർന്നു. 4 കുത്തിനുണ്ടായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു എന്നതിനാൽ കണ്ടത്തിൽ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും നല്ല മഴയുണ്ടായിരുന്നു. പലയിടത്തും പുതഞ്ഞു എങ്കിലും എങ്ങും താന്നില്ല. അപ്പാപ്പീടെ കണ്ടത്തിൽ കുത്തി. അപ്പാപ്പിടെ കണ്ടത്തിൽ ഇത്തവണ താന്നു. ഒരൊന്നൊന്നര താഴ്ചയായിരുന്നു. ഊണു കഴിഞ്ഞ് ഉണ്ടായിരുന്ന ചാക്കിലെല്ലാം നെല്ല് വാരി നിറച്ചു. വാവച്ചി പെരപ്പച്ചനും ചാക്കും പടുതയും കൊണ്ടുവന്നു. അമ്മിണി ചേച്ചിയെ വിളിച്ചിരുന്നു. വാരാൻ ജിതിനെ വിട്ടു. കുറച്ച് ചാക്കിലും ബാക്കി വാരി കരയ്ക്കും ഇട്ടു. നാളെ രാവിലെ റോഡിലിറക്കണം.

ഡേറ്റാ ബാങ്കിലെ വിവരങ്ങൾ

17/07/2021 ഇന്ന് വില്ലേജിൽ നിന്ന് വന്നിരുന്നു. ഫോം 5ന്റെ വച്ച് അളക്കാൻ. വിജയൻ സാറും മറ്റൊരു സാറുമായിരുന്നു. അപേക്ഷയിൽ ഉള്ള സ്ഥലത്തിന്റെ സ്കെച്ച് പ്രകാരം ഇപ്പോൾ വീട് നിൽക്കുന്ന ഭാഗം സർവേ നമ്പരിൽ ഇല്ല. നിലത്തിന് മാത്രേ അതുള്ളൂ. അതായത് 158/3 എന്ന രണ്ട് കരമടച്ച രസീതുണ്ട്. ഒന്നിൽ നിലമായും മറ്റൊന്ന് പുരയിടമായുമാണ്. 158/2 ആണ് വരേണ്ടത്. ഇതിലാണ് വീടുനിൽക്കുന്നത്. സ്കെച്ചിൽ 158/2 ഉണ്ട്. അങ്ങനെയൊരു കരമടച്ച രസീതില്ലാത്തതിനാൽ ഇവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലത്രെ. അതിന് ഇനി താലൂക്കിൽ അതിർത്തി നിർണയത്തിന് അപേക്ഷ കൊടുക്കണം. അവരു വന്ന് അളന്ന് തിരിച്ച് എഴുതി തരണം. എന്നാലേ ശരിയാകൂ. ഇനി അതിനായി ഓടണം.  മിനിഞ്ഞാന്ന്, അതായത് Oct 20 ന് തൊമ്മിച്ചൻ സാറുമായി RDO ഓഫീസിൽ പോയിരുന്നു. ഫോം 5, ഫോം 6 എന്നിവ പരിപ്പിച്ച് കൊടുക്കാൻ പോയതാണ്. പളളീടെ സ്ഥലം പുരയിടമാക്കുന്നതിന്. അതിനു മുമ്പ് വില്ലേജ് ഓഫീസിൽ പോയി. പള്ളീടെ സ്ഥലത്തിൻ്റെ കരമടച്ച രസീത് ഇല്ലായിരുന്നു.അത് വാങ്ങണമായിരുന്നു. ശരിക്കും 2009 മുതൽ പള്ളീടെ സ്ഥലത്തിന് കരമടയ്ക്കുന്നില്ലായിരുന്നു. 2833 രൂപയായി ഇതുവരെയുള്ളത് അടച്ചപ്പൊ, 2009 മുതൽ 2021 വരെ.(സർവേ നമ്പർ 201/5 ) ...

അനാരോഗ്യം ആരോഗ്യത്തിന് ഹാനികരം

 Oct 8...  അണ്ണാച്ചീടെ പിറന്നാളായിരുന്നു. രാവിലെ Msg ഇട്ടു. രാത്രീ അവർ വീഡിയോ കോളിൽ വന്നിരുന്നു. IPL കണ്ടശേഷം കുറെ നേരം കൂടെ online ഉണ്ടായിരുന്നു. എനിക്ക് എടുക്കാൻ തോന്നിയില്ല. കുറച്ചു നാളായി ഇങ്ങനെയാണ്. ആരുവിളിച്ചിട്ടും എടുക്കുന്നില്ല. എന്തോ ഒരു മടുപ്പ്. Juna വിളിച്ചാ മാത്രം എടുക്കുന്നുണ്ട്. തല്ക്കാലം അതുമതി. ഇന്ന് മറ്റൊരു വാർത്തയറിഞ്ഞു. Sr അമ്മായിക്ക് ക്യാൻസറാണ്. ഇന്ന് വിളിച്ചിരുന്നു. അപ്പൊ പറഞ്ഞതാണ്.പ്രൊവിൻഷ്യാളമ്മെ വിളിച്ച് നാളെ കാണാൻ വരാന്നു പറഞ്ഞു. ഇതറിഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞിട്ടില്ല. രാവിലെ 10 ന് ചെല്ലാനാണ് പറഞ്ഞത്. രാത്രി വിളിച്ചിട്ട് പറഞ്ഞു 9 ന് വരണം ന്ന്.

റോഡുപണി

കിഴക്കേ റോഡിൽ നിന്ന് 385 മീറ്റർ പടിഞ്ഞാട്ട് റോഡ് ടാറിംഗിന് പൈസ അനുവദിച്ചു.10 ലക്ഷം. ഇന്ന് രാവിലെ മുതൽ പണി തുടങ്ങി. മക്കടിച്ച്ത് അത് നിരത്തുകയായിരുന്നു ഇന്ന്. അതുകൊണ്ട് ഗതാഗതം നിരോധിച്ചു - ഈ വഴിയുള്ളത്.

ഒരു വീടെക്സിക്യൂട്ടീവ്

ഇന്ന് എബിൻ്റെ വീട്ടിൽ എക്സിക്യൂട്ടീവ് ഉണ്ടായിരുന്നു. ഈ ഭരണസമിതിയിൽ വന്നിട്ട് ഓൺലൈനിൽ പലതവണ കൂടിയിട്ടുണ്ടെങ്കിലും നേരിട്ട് ഇതാദ്യമാണ്. മറ്റൊരു പ്രത്യേകത തോന്നിയത്, നാളെ മുതൽ കേരളത്തിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. പതിനായിരത്തിനടുത്താണ് കേസുകൾ. അതാണ് കാരണം. 3 ന് ആയിരുന്നു മീറ്റിംഗ്‌. റോബിനും (തെക്കേക്കര) അനുവും (കൊണ്ടാക്കൽ) നിമിഷയും (പടഹാരം) സജിയും (തെക്കേക്കര) ഉണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ച് വീട്ടിലേക്ക് പോയി. വീട്ടിലെത്തി സംസാരിച്ചിരിക്കുമ്പോൾ ജെറിനും (പൊങ്ങ) ജിസ്‌മോൾ ഉം(ചമ്പക്കുളം) അലൈയും (നസ്രത്ത്) വന്നു. ഓൺലൈനായി നടത്തുന്ന കലോത്സവത്തെക്കുറിച്ച് ആലോചിക്കാനാണ് കൂടിയത്. മത്സരയിനങ്ങളും വിഷയവും തീയതിയും സമയവും ആരൊക്കെയാണ് അവ നടത്തേണ്ടത് എന്നും തീരുമാനിച്ചു. ഈ വർഷം ഗ്രൂപ്പ് മത്സരയിനങ്ങൾ ഒഴിവാക്കി -കൊറോണ മൂലം. ഈ ദിവസങ്ങളിൽത്തന്നെ ഓൺലൈനായി യുണിറ്റ് വിസിറ്റും നടത്താൻ തീരുമാനിച്ചു. ശേഷം ഭക്ഷണം കഴിച്ചു. കപ്പയും കോഴിയും. നന്നായിരുന്നു. കപ്പ എല്ലാവരുടേയും പാത്രത്തിൽ വിളമ്പിക്കൊടുത്തു. എന്തോ അപ്പൊ അങ്ങനെ തോന്നി. കഴിക്കാൻ വിളിച്ചിട്ടും എല്ലാരും മാറി നിക്കുന്ന കണ്ടു. ചിലപ്പൊ അതായിരിക്കും. അതു കണ്ടിട...

Service

Image
07/01/2026 Wednesday ............94361km  Engine oil, Headlight changed....500 26/12/2025 Friday  Battery Changed @Alpy....1160 10/12/25 Wednesday  Back brakeshoe, Back wheel bearing, break cable etc...changed......1800+1160 (3860) 30/11/2025 Sunday  Back tire changed..1500(1850)......92888km Engine oil changing, washing, spark plug change, etc... 1614 (2614) 13/12/2024 Friday @Showroom Engine oil, front & back break full, speedometer, side stand, break light, engine pani- carbon_connection with pollution, slow speed correction etc....9130 (12370) 01/06/2024 Saturday  Both Tyre changed.......rs1600(back),1350(frind)....3500.24/04/2024 Wednesday Engine oil, speedometer, fork accile changed...km =74703...(5000).rs...5810...@changanacherry...on........28/02/24 Tuesday Relay Changed.... Battery charged.....(400) 550...km...72058 @kainakary 11/11/2023 Saturday Engine oil changed, geer oil changed, carbrator cleaned, Air filter ...