ഇന്ന് Jichan ൻ്റെ കൂടെ പണി സൈറ്റിലായിരുന്നു. ഫൗണ്ടേഷനുമുകളിൽ ബെൽറ്റ് വാർപ്പ്. 5 ന് വീട്ടീന്നിറങ്ങി. 6.40 ന് അവൻ്റെ വീട്ടിലെത്തി. 6 ന് പണി തുടങ്ങുമെന്ന് അവൻ പറഞ്ഞിരുന്നു. അങ്ങോട്ടുള്ള വഴി ചോദിച്ച് വിളിച്ചപ്പൊ അവൻ എണീറ്റിട്ടില്ലായിരുന്നു. അതുകൊണ്ട് നേരേ വീട്ടിലേക്ക് ചെന്നു. ശേഷം അവനുമായി സൈറ്റിലേക്ക്. വാർക്കാനായി മെയിൻ മേശരിയും 9 സഹായികളും. ഇവിടുത്തെപ്പോലെ അവിടെ ലോഡിംഗ് തൊഴിലാളികളല്ല വാർക്കുന്നത്. പണിക്കാർ തന്നെയാണ്. ഞങ്ങൾ ചെല്ലുമ്പോൾ പണി തുടങ്ങിയിരുന്നു. അങ്ങോട്ട് അവൻ്റെ വണ്ടിയിൽ പോയെങ്കിലും പെട്രോൾ തീർന്നതിനാൽ പിന്നെ എൻ്റെ വണ്ടിയെടുത്തു. രാവിലത്തെ പാല് കൊടുക്കാൻ സൊസൈറ്റിയിൽ പോയി. 9 ന് പണിക്കാർക്ക് ഏത്തയ്ക്ക പുഴുങ്ങിയതും ചായയും കൊടുത്തശേഷം ഞങ്ങൾ പാല് കൊടുക്കാൻ പോയി, അവർക്കുള്ള പൊറോട്ട വാങ്ങാൻ പോയി, കുടിക്കാനുള്ള വെള്ളമെടുക്കാൻ പോയി...... അങ്ങനെ സൈറ്റിൽ നിക്കുമ്പോ അലി വിളിച്ചിട്ട് റിസൾട്ട് വന്നൂന്ന് പറഞ്ഞു. ഉടനെ കേറി നോക്കി. Final result 8.33 B, അവന് 8.47 B. അവന് എന്നെക്കാൾ കൂടുതൽ മാർക്കും K TET ഉം കിട്ടി. കുരിപ്പിന് A+ ഉണ്ട്. ഇവിടേം കുറ...